- 27/June/2023
യുവാക്കൾ ഹൃദയ രോഗങ്ങളെ പ്പറ്റി ആശങ്കപ്പെടേണ്ടതുണ്ടോ? നമുക്കു നോക്കാo.
ചെറുപ്പക്കാരിലെ ഹൃദയാഘാത നിരക്ക് ഭയാനകമായി ഉയർന്നതോടെ കേരളത്തിൽ ഹൃദ്രോഗം ഒരു പ്രധാന ആരോഗ്യപ്രശ്നമായി മാറുകയാണ്. കേരളത്തിൽ ഹൃദയാഘാതം സംഭവിക്കുന്നവരിൽ 25 ശതമാനവും 30 വയസ്സിനു താഴെയുള്ള വരാണെന്നാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്. പണ്ടു മുതൽക്ക് ഹൃദ്രോഗങ്ങൾ പ്രായമായവരുമായി ബന്ധപ്പെട്ടിരുന്നുവെന്നതിനാൽ ഈ മാറ്റം നടുക്കുന്നതാണ്. ഇത്തരത്തിലുള്ള ഹൃദയ രോഗങ്ങളിലെ കുതിച്ചുചാട്ടത്തിനുള്ള കാരണങ്ങളും അവ ഉണ്ടാകുന്നതിലുള്ള അപകട സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളുo ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിൽ .
എന്തു കൊണ്ട് യുവാക്കളിൽ ഹൃദയാഘാതങ്ങൾ കൂടുന്നു?
കേരളത്തിലെ യുവാക്കളിൽ ഹൃദ്രോഗങ്ങൾ പെരുകുന്നതിന് അനേകം കാരണങ്ങളുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത ജീവിത രീതി, സമ്മർദ്ദം, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം പുകവലി മദ്യപാനം ജനിതക കാരണങ്ങൾ എന്നിവയാണവ. ഈ കാരണങ്ങൾക്ക് പല വശങ്ങളുണ്ട്, അവ സങ്കീർണ്ണവുമാണ്. എന്നാലും അവയിൽ ശ്രദ്ധിക്കേണ്ടവ ഇവയാണ്.
അനാരോഗ്യകരമായ ജീവിത ശൈലി
ഉദാസീനമായ ജീവിത ക്രമം , ചെറുപ്പക്കാരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാനിയാണ്. കംപ്യൂട്ടറിന്റെയും ടി വി യുടെയും മൊബൈൽ ഫോണിന്റെയും മുന്നിൽ കൂടുതൽ സമയമുള്ള ഇരിപ്പ്, വ്യായാമം കുറയ്ക്കുന്നു. ഈ വ്യായാമമില്ലായ്മ ശരീര ഭാരം കൂടുന്നതിനും അതുവഴി ഹൃദയത്തിന് സമ്മർദ്ദമുണ്ടാവുന്നതിനു o കാരണമായേക്കാo . കൂടാതെ, ഇത്തരം വ്യായാമമില്ലായ്മ ഹൃദയ ധമനികളുടെ കാര്യക്ഷമത കുറയുന്നതിലേക്കും അപകടകരമായ ഹൃദയ രോഗങ്ങളിലേക്കും നയിച്ചേക്കാം.
2 . സമ്മർദ്ദം
ഒരു കാലത്ത് കേരളത്തിന് അപരിചിതമായിരുന്ന സമ്മർദ്ദമാണ് അവിടുത്തെ പുതു തലമുറ ഇപ്പോൾ നേരിടുന്നത്. ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവും നേടാനുളള മാനസിക ഭാരം കൂടുന്നത്, സമ്മർദ്ദത്തിന്റെ നിരക്കും ഉയർത്തുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമീപകാലത്തു നടത്തിയ ഒരു പഠനത്തിൽ പ്രായപൂർത്തിയായ ഇന്ത്യാക്കാരിൽ 75% വും സമ്മർദ്ദ സംബന്ധമായ അസുഖങ്ങളുള്ളവരാണ് എന്ന കണ്ടെത്തലുണ്ട്.
കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടിയുള്ള ഓട്ടം മൂലം ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. കൂടുതൽ നേടാനുള്ള സ്ഥിരമായ സമ്മർദ്ദം , പുകവലി മദ്യപാനം അമിതമായി ഭക്ഷണം കഴിക്കൽ എന്നീ ദുശ്ശീലങ്ങളിലേക്കുo ഹൃദ്രോഗ സാധ്യത കൂടുന്നതിനും കാരണമാകുന്നു.
3. തെറ്റായ ഭക്ഷണക്രമം
ഉപ്പും പഞ്ചസാരയും കൊഴുപ്പും വൻ തോതിലടങ്ങിയ സംസ്കരിച്ച ആഹാര പദാർത്ഥങ്ങൾ ഹൃദയ രോഗങ്ങളുണ്ടാക്കാം. ഇത് ഉയർന്ന രക്തസമ്മർദ്ദം, വർദ്ധിച്ച ശരീര ഭാരം , രക്തത്തിലെ കൊഴുപ്പിന്റെ അളവിന്റെ വർദ്ധന എന്നിവയ്ക്കും കാരണമാകുന്നു. ഈ വിധമുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി പിന്തുടരുന്ന യുവാക്കൾക്ക് ഹൃദയരോങ്ങൾ പിടിപെടാനുളള സാധ്യത, പഴം, പച്ചക്കറി, മാംസ്യം മുഴുധാന്യങ്ങൾ എന്നിവയുൾപ്പെട്ട ആഹാര രീതി പിന്തുടരുന്ന വരേക്കാൾ കൂടുതലായിരിക്കുo.
4. പുകവലിയും അനിയന്ത്രിതമായ മദ്യപാനവും
നിയന്ത്രണമില്ലാത്ത മദ്യപാനവും പുകവലിയും ഹൃദയ രോഗങ്ങളുടെ അപായ സാധ്യത ഇരട്ടിയാക്കും. പുകവലി രക്തക്കുഴലുകളെ ചുരുക്കുന്നു. ഇത് രക്തസമ്മർദ്ദം കൂട്ടുന്നു. അതു വഴി ഹൃദയത്തിന്റെ ജോലിഭാരം കൂടുന്നു. പുകവലി രക്താതിസമ്മർദ്ദത്തിനും രക്തം കട്ട പിടിക്കുന്നതിനും കാരണമാകുന്നു. അനിയന്ത്രിയമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതിനും ഹൃദയത്തിന്റെ പേശീ വീക്കത്തിനും സാധ്യത കൂട്ടുന്നു. ഹൃദ്രോഗങ്ങളുടെ അപായ സാധ്യത കുറയ്ക്കുന്നതിന് പുകവലിയും മദ്യപാനവും ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
5. ജനിതക കാരണങ്ങൾ
ചെറുപ്പക്കാരിൽ ഹൃദയ രോഗങ്ങളുണ്ടാകുന്നതിന് ജനിതകവും ഒരു കാരണമാണ് . സ്വന്തം കുടുംബത്തിലൊരാൾക്ക് ഹൃദ്രോഗമുണ്ടെങ്കിൽ മറ്റൊരാൾക്ക് അതുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ജനനത്തോടൊപ്പമുണ്ടായ ഹൃദയവൈകല്യങ്ങളും ഘടനാപരമായ തകരാറുകളും ഹൃദയാരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കാം.
ഹൃദയ രോഗങ്ങൾ വരാതെ തടയാൻ കഴിയുമോ ?
ജീവന് ഭീഷണിയുണ്ടാക്കുന്ന ഗൗരവകരമായ ഒരു അസുഖാവസ്ഥയാണ് ഹൃദായാഘാതം. ബഹുഭൂരിപക്ഷം പേരും ഹൃദയാഘാതം തടുക്കാനാവാത്തതാണെന്ന് വിശ്വസിക്കുന്നുവെങ്കിലുo ഹൃദയാഘാതങ്ങൾ കൂടുതലും തടയാനാവും . ഹൃദയത്തിന്റെ അസുഖം നേരത്തേ കണ്ടുപിടിക്കുന്നതാണ് ഹൃദയ സ്തംഭനം തടയുന്നതിൽ പ്രധാനം. കൃത്യമായ ഇടവേളകളിലെ പരിശോധന അതിനാവശ്യമാണ്.
ജീവിതത്തിൽ വ്യത്യാസo വരുത്താൻ ഒരു ഹൃദയാഘാതം വരുന്നതുവരെ കാത്തു നിൽക്കാതിരിക്കൂ ... ഹൃദ്രോഗo വരാതിരിക്കാൻ ഇപ്പോൾത്തന്നെ ശ്രദ്ധിക്കൂ.
പുകയിലയും പുകവലിയും ഉപേക്ഷിക്കൂ ...
ആരോഗ്യകമായി ജീവിക്കാൻ ഹൃദയത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതിനേറ്റവും ഉപകാരപ്രദം പുകയില, കഞ്ചാവ് എന്നീ ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിക്കുകയാണ്. എന്തുകൊണ്ട് ?
പുകയിലയിലും കഞ്ചാവിലും അടങ്ങിയ രാസ പദാർത്ഥങ്ങൾ ഹൃദയത്തിനും രക്തക്കുഴലുകൾക്കുo കേടുപാടുകൾ വരുത്തും. സിഗരറ്റിന്റെ പുക രക്തത്തി ഓക്സിജന്റെ അളവ് താഴ്ത്തുകയും രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഉയർത്തുകയും ചെയ്യുന്നു. തലച്ചോറിലേക്കും ശരീരത്തിലേക്കും ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിനുള്ള ഭാരം കൂടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
നിങ്ങൾ പുകവലിക്കാറില്ലെങ്കിലും മറ്റൊരാൾ വലിക്കുന്ന സിഗരറ്റിന്റെ പുക ശ്വസിക്കുന്നത് ഹൃദയാരോഗ്യത്തെ നശിപ്പിക്കും. ഇത്തരത്തിലെ നേരിട്ടല്ലാത്ത പുകയിലെ രാസപദാർത്ഥങ്ങൾ തന്നെയാണ് സിഗരറ്റ് നേരിട്ടു വലിക്കുന്നയാളും ശ്വസിക്കുന്നത്.
പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുമെന്നത് സന്തോഷം തരുന്ന വാർത്തയാണ്. പുകവലി നിർത്തുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഹൃദ്രോഗ സാധ്യത കുറയാൻ തുടങ്ങുന്നു. ഒരു പുകവലിക്കാരൻ ഒരു വർഷം പുകവലിക്കാതിരിക്കുമ്പോൾ അയാളുടെ അസുഖ സാധ്യത പകുതിയായി കുറയുന്നു. എത്ര നാൾ, എത്രത്തോളം പുകവലിച്ചിരുന്നെങ്കിലും പുകവലി നിർത്തുമ്പോൾ തൊട്ട് പ്രയോജനം കണ്ടു തുടങ്ങും.
കൃത്യമായ വ്യായാമത്തിലേർപ്പെടൂ...
ഹൃദയം ആരോഗ്യമുള്ളതായിരിക്കാൻ വ്യായാമം ഒഴിച്ചു കൂടാനാവാത്തതാണ് . ഒരു ദിവസം 30 – 60 മിനിട്ട് നേരമുള്ള വ്യായാമ o ശരീര ഭാരം ക്രമപ്പെടുത്താനും ഉയർന്ന രക്ത സമ്മർദ്ദo, കൊളസ്ട്രോൾ ടൈപ്പ്
പ്രമേഹം എന്നീ ഹൃദയ സംബന്ധ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.
നിങ്ങൾ പുതുതായി വ്യായാമം ചെയ്യുന്നയാളോ ഒരിടവേളയ്ക്കു ശേഷം ചെയ്യുന്നയാളോ ആണെങ്കിൽ ലഘുവ്യായാമങ്ങളിൽ നിന്ന് തുടങ്ങുകയും പതിയെ താഴെപ്പറയുന്നവയിലേക്കെത്തുകയും ചെയ്യുക.
ആഴ്ചയിൽ 150 മിനിട്ട് മിതമായ എയ്റോബിക് വ്യായാമങ്ങളിലേർപ്പെടുക ( നടത്തം)
ആഴ്ചയിൽ 75 മിനിട്ട് ശക്തമായ എയ്റോബിക് വ്യായാമങ്ങളിലേർപ്പെടുക.( ഓട്ടം)
ആഴ്ചയിൽ 2 പ്രാവശ്യം എങ്കിലും സ്ട്രെങ്ത് പരിശീലന വ്യായാമങ്ങൾ ചെയ്യുക.
മുകളിൽ പറഞ്ഞ പ്രകാരമുള്ളത്രയും വ്യായാമ മാർഗനിർദ്ദേശങ്ങൾ നിങ്ങൾക്ക് പാലിക്കാൻ കഴിയുന്നില്ലെങ്കിൽ നിരുത്സാഹപ്പെടരുത്, കാരണം ചെറിയ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ പോലും നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. പൂന്തോട്ടപരിപാലനം, വീട്ടുജോലികൾ ചെയ്യുക, പടികൾ കയറുക, വളർത്തുനായയെ നടത്തുക തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ നിങ്ങളുടെ നേട്ടത്തിലേക്ക് സംഭാവന ചെയ്യാം. നേട്ടങ്ങൾ കൈവരിക്കുന്നതിന് ശക്തമായി വ്യായാമം ചെയ്യേണ്ടതില്ല, എന്നാൽ നിങ്ങളുടെ വർക്കൗട്ടുകളുടെ തീവ്രത, ദൈർഘ്യം, ആവൃത്തി എന്നിവ വർദ്ധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ നേട്ടങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും.
3. ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക.
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനുമുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത്. ഹൃദയാരോഗ്യകരമായ ഭക്ഷണ പദ്ധതിയിൽ പച്ചക്കറികളും പഴങ്ങളും, ബീൻസ് അല്ലെങ്കിൽ മറ്റ് പയർവർഗ്ഗങ്ങൾ, മെലിഞ്ഞ മാംസം, മത്സ്യം, കൊഴുപ്പ് കുറഞ്ഞ അല്ലെങ്കിൽ കൊഴുപ്പ് രഹിത പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തണം. ഹൈപ്പർടെൻഷൻ അകറ്റുന്നതിനുള്ള ഡയറ്ററി അപ്രോച്ചുകൾ (ഡാഷ്) ഭക്ഷണക്രമവും മെഡിറ്ററേനിയൻ ഭക്ഷണക്രമവും അത്തരം ആഹാരക്രമങ്ങളുടെ രണ്ട് ഉദാഹരണങ്ങളാണ്.
ഉപ്പ്, പഞ്ചസാര, സംസ്കരിച്ച അന്നജം , മദ്യം, ചുവന്ന മാംസം, മുഴുവൻ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകൾ, അതുപോലെ വറുത്ത ഫാസ്റ്റ് ഫുഡ്, ബേക്ക് ഉൽപ്പന്നങ്ങൾ , ചിപ്സ് എന്നിവയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകളും പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
4. നല്ല ഉറക്കം നേടുക.
സ്ഥിരമായ ഉറക്കസമയക്രമം നിലനിർത്തുന്നത് ആരോഗ്യമുള്ള ഹൃദയത്തിന് അവശ്യം വേണ്ടുന്ന
എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു നിയമമാണ്. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
5. പതിവായി ആരോഗ്യ പരിശോധന നടത്തുക
ആരോഗ്യപ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി കൈകാര്യം ചെയ്താൽ നിരവധി ജീവനുകൾ രക്ഷിക്കാനാകും. പതിവ് ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും അമിതവണ്ണം, പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയ അപകട ഘടകങ്ങളെ സമയബന്ധിതമായി തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കും, ഇത് ഹൃദ്രോഗം തടയുന്നു.
കേരളത്തിലെ യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് ഭയാനകമാണ്, ഈ പ്രവണതയിൽ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൃദ്രോഗം തടയുന്നതിന് വ്യക്തികൾ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുകയും സമയബന്ധിതമായി വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിലൂടെ, ആളുകൾക്ക് ഈ മാരകമായ അവസ്ഥയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കഴിയും.
അനന്തപുരി ഹോസ്പിറ്റലിൽ, നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഞങ്ങളുടെ പഹൃദ്രോഗ വിദഗ്ധർ പ്രതിജ്ഞാബദ്ധരാണ്. ജീവിതശൈലിയിലെ മാറ്റങ്ങളെക്കുറിച്ചോ വൈദ്യചികിത്സയെക്കുറിച്ചോ നിങ്ങൾക്ക് വിദഗ്ദ്ധോപദേശം ആവശ്യമാണെങ്കിലും, എല്ലാ ഘട്ടങ്ങളിലും നിങ്ങളെ നയിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. +91 9400332777 എന്ന നമ്പറിൽ വിളിച്ചോ, തിരുവനന്തപുരത്തെ ചാക്ക, NH ബൈപാസിലെ ഞങ്ങളുടെ ഹോസ്പിറ്റൽ സന്ദർശിച്ചോ ഇന്ന് നിങ്ങളുടെ അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യുക.