- 22/August/2023
സ്കൂൾ വിദ്യഭ്യാസത്തിനും പരീക്ഷകൾക്കും മാർക്കിന് ഒരുപാട് പ്രാധാന്യം നൽകുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കുട്ടികൾ പഠനകാര്യത്തിൽ പിന്നോട്ട് പോകുന്നത് മാതാപിതാക്കൾക്ക് വളരെ അധികം മാനസിക സംഘർഷം ഉണ്ടാക്കുന്നു. സാധാരണയോ അതിൽ കൂടുതലോ ബുദ്ധിശക്തിയുണ്ടായിട്ടും കുട്ടികൾ പഠനത്തിൽ മോശമായി നിലവാരം കാഴ്ചവെക്കുന്നു.
നല്ല സ്കൂളുകളിൽ പഠിച്ചിട്ടും, പടിക്കാൻവേണ്ട സൗകര്യങ്ങൾ കിട്ടിയിട്ടും, ആത്മാർഥമായി പഠിച്ചിട്ടും നല്ല മാർക്ക് നേടാൻ അവർക്ക് സാധിക്കുന്നില്ല. ഈ ഒരു അവസ്ഥക്കാണ് പഠന വൈകല്യം അഥവാ SLD എന്ന് പറയുന്നത്.
ഇന്ത്യയിൽ 5 മുതൽ 10 ശതമാനം കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ രണ്ട്-മൂന്ന് മടങ്ങ് കൂടുതലായി കാണപ്പെടുന്നു.
പഠന വൈകല്യമുള്ള കുട്ടികളെ മണ്ടന്മാരായോ മണ്ടികളായോ മുദ്രകുത്തപ്പെട്ടേയ്ക്കാം. ഈ ദുർവ്യാഖ്യാനം കുട്ടികളുടെ ഭാവിയെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ ആശങ്കയുണ്ടാക്കിയേക്കാം. പഠന വൈകല്യം ഒരു രോഗമല്ല. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് മരുന്നില്ല. ഈ അവസ്ഥയുള്ളവർ വായന, എഴുത്ത്, സാമാന്യഗണിതം എന്നീ പഠനസംബന്ധമായ കാര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നു. എന്നാൽ കാര്യങ്ങൾ മനസിലാക്കുന്നതിലും മറ്റു മേഖലകളിലും അവർ അവരുടെ സമപ്രായക്കാരുമായി തുല്യരായിരിക്കും.
പഠനത്തിൽ പിന്നോക്കമുള്ള എല്ലാ കുട്ടികൾക്കും പഠന വൈകല്യം ഉണ്ടാകണമെന്നില്ല. നാഡിസംബന്ധമായ രോഗങ്ങൾ, ശരാശരിയിൽ കുറഞ്ഞ ബുദ്ധിശക്തി, ADHD, ഓട്ടിസം, കാഴ്ച്ച അഥവാ കേൾവി സംബന്ധമായ പ്രേശ്നങ്ങൾ, ശാരീരിക പ്രശ്നങ്ങൾ, ദീർഖകാലമിട്ടുള്ള അസുഖങ്ങൾ മൂലം പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ, കുടുംബ പ്രശ്‌ചാത്തലം, ഇന്റർനെറ്റ് അഡിക്ഷൻ എന്നിവയും പഠനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. എന്നാൽ ഇത് പഠന വൈകല്യമല്ല.
പഠന വൈകല്യങ്ങൾ പ്രധാനമായും പഠനത്തിന്റെ മൂന്ന് തലങ്ങളെയാണ് ബാധിക്കുന്നത്. വായന, എഴുത്ത് (dyslexia), സാമാന്യഗണിതം എന്നിങ്ങനെ മെല്പറഞ്ഞ മൂന്ന് തരം വൈകല്യങ്ങളാൽ ഏതെങ്കിലും ഒന്ന് മാത്രമായോ ഒന്നിലേറെ പ്രശ്നങ്ങൾ ഒരുമിച്ചോ ഉണ്ടാകാം.
ഈ അവസ്ഥയുള്ളവരുടെ കയ്യക്ഷരം വായിക്കാൻ ബുദ്ധിമുട്ടയേക്കാം. എഴുതുമ്പോൾ അക്ഷരങ്ങൾ തിരിഞ്ഞു പോകുക, സാമ്യമുള്ള അക്ഷരങ്ങൾ തമ്മിൽ മാറിപോവുക (b,d, m, w), ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളും ചെറിയക്ഷരങ്ങളും ഇടകലർത്തി എഴുതുക, വാക്കുകൾക്കിടയിൽ സ്ഥലം വിടുന്നതിലെ അപാകതകൾ, കുത്ത്കോമയും ചിന്നങ്ങളും എഴുതാതെ ഇരിക്കുക, നേർരേഖയിൽ എഴുതാനുള്ള ബുദ്ധിമുട്ട്, പകർത്തി എഴുതുമ്പോളുള്ള പിശകുകൾ, അക്ഷരത്തെറ്റുകൾ, ആശയങ്ങൾ എഴുത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ ഇരിക്കുക ഇനീ പ്രേശ്നങ്ങൾ കാണും. ഇങ്ങനെയുള്ള കുട്ടികൾ പരീക്ഷയിൽ പറഞ്ഞുകേൾപ്പിക്കും, പക്ഷെ എഴുതി ഫലിപ്പിക്കാൻ ബുദ്ധിമുട്ടാറുണ്ട്.
സംഖ്യകൾ തിരിച്ചെഴുതുക (25 എന്നുള്ളത് 52 എന്ന് എഴുതുക, 6ഉം 9ഉം തമ്മിൽ മാറിപ്പോകുക), ലളിതമായ കണക്കുകൂട്ടലിൽ പോലും പിശകു വരുത്തുക, കൂട്ടുക, കുറക്കുക, ഗുണിക്കുക, ഹരിക്കുക ഇനീ ആശയങ്ങൾ മനസിലാക്കാനുള്ള പ്രയാസം, കണക്കു ശെരിയായി ചെയ്താലും എടുത്തെഴുതുമ്പോൾ തെറ്റിക്കുക, എണ്ണം, അളവ്, നീളം, സമയം, ദിക്കുകൾ, ഇടത് വലത് വശങ്ങൾ ഇനീ കാര്യങ്ങൾ മനസിലാക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം.
ഫലപ്രദമായ ഇടപെടലിന് SLD യുടെ നേരത്തെയുള്ള തിരിച്ചറിയൽ നിർണായകമാണ്. പ്രീസ്‌കൂൾ കുട്ടികളിൽ ഭാഷാ കാലതാമസം, മന്ദഗതിയിലുള്ള പദാവലി സമ്പാദനം, ഉച്ചാരണ ബുദ്ധിമുട്ടുകൾ, എന്നിവ പോലുള്ള ലക്ഷണങ്ങൾ മാതാപിതാക്കളും അധ്യാപകരും നിസാരമായി കാണരുത്. പ്രൈമറി സ്കൂൽകുട്ടികളിൽ ശബ്ദങ്ങൾ സംയോജിപ്പിച്ച് വാക്കുകൾ രൂപപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട്, അടിസ്ഥാന പദങ്ങളുമായുള്ള ആശയക്കുഴപ്പം, അക്ഷരങ്ങൾ വിപരീതമാക്കൽ, അടിസ്ഥാന ഗണിത ആശയങ്ങളുമായുള്ള പോരാട്ടം എന്നിവ ഉൾപ്പെട്ടേക്കാം. മിഡിൽ, സ്‌കൂളിൽ, അക്കാദമിക് പ്രകടനം മോശമാകാം,manassilakkathe kanathe padikkunathineആശ്രയിക്കുന്നത് വർദ്ധിച്ചേക്കാം, വിശദീകരിക്കാനാകാത്ത പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകാം
Ee lakshanagal ulla kuttikalkku.developmental paediatrician, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ,ennivarude സമഗ്രമായ വിലയിരുത്തൽ ആവശ്യമാണ്.സ്‌ക്രീനിംഗ് ടെസ്റ്റുകൾ, IQ വിലയിരുത്തലുകൾ, സൈക്കോ എഡ്യൂക്കേഷണൽ മൂല്യനിർണ്ണയങ്ങൾ എന്നിവ പഠന ബുദ്ധിമുട്ടുകളുടെ പാറ്റേണുകൾ തിരിച്ചറിയാനും SLD രോഗനിർണയം സ്ഥാപിക്കാനും സഹായിക്കുന്നു
അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി), ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി), കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്സ്, ഡെവലപ്മെന്റൽ കോഓർഡിനേഷൻ ഡിസോർഡേഴ്സ് എന്നിവയുള്ള കുട്ടികൾക്ക് അനുബന്ധ പഠന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പഠന വൈകല്യങ്ങൾ തിരിച്ചറിയാതെ പോയാൽ അത് പെരുമാറ്റ പ്രേശ്നങ്ങൾ, ഉത്കണ്ഠ, വിഷാദആകാംഷ, നിരാശ, ആത്മവിശ്വാസ കുറവ് തുടങ്ങി നിരവധി മാനസികാരോഗ്യ പ്രേശ്നങ്ങളിലേക്ക് നയിക്കാം
അക്ഷരമാണ് പ്രയാസമെങ്കിൽ അവ മനസിലാക്കാനും മനസ്സിൽ പതിയാനും ഉള്ള പരിശീലനം നൽകാം. അക്ഷരം മണ്ണിലോ സ്ലേറ്റിലോ എഴുതി പഠിപ്പിക്കാം, പ്ലേയ് ക്ലേ, ഫ്ലാഷ് കാർഡ് എന്നിവ അക്ഷരങ്ങളും വാക്കുകളും നമ്പറുകളും പഠിക്കാനായി ഉപയോഗിക്കാം.
അക്ഷരങ്ങളും ഉച്ചാരണവും (ശബ്ദവും) ആയിട്ടുള്ള ബന്ധം മനസിലാക്കാനുള്ള (ഫൊണെറ്റിക്സ്) പരിശീലനം നൽകാം. കീവേഡ് റീഡിങ് പുസ്തകങ്ങൾ വായിപ്പിച്ച് വായന മെച്ചപ്പെടുത്താം. പുസ്തകം നമ്മൾ വായിച്ച് അത് റെക്കോർഡ് ചെയ്ത് കൊടുക്കാം. കുട്ടിക്ക് അത് കേട്ട് വായിക്കാം. കുട്ടികൾക്ക് പ്രത്യേക പരിശീലന പരിപാടികളിലൂടെ കാര്യങ്ങൾ ഗ്രഹിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യാം.
സ്പെഷ്യൽ എഡ്യൂക്കേറ്ററുടേയും അധ്യാപകരുടേയും സഹായത്തോടെ ഓരോ കുട്ടിക്കും വ്യക്തിഗത വിദ്യാഭ്യാസ പരിപാടി (IEP) അഥവാ Individualized Education Program വികസിപ്പിച്ച് പരിഹാര വിദ്യാഭ്യാസം (remedial education) നടപ്പാക്കാം. മൾട്ടിസെന്സറി ടീച്ചിങ് (Visual-auditory-kinesthetic-
പഠിക്കുന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ മൈൻഡ് മാപ്പിങ്ങും ഉപയോഗിക്കാം. ഒരു പാരഗ്രാഫിലെ പ്രധാന പോയ്ന്റ്സ് മാത്രം പ്രത്യേകം പഠിക്കാം. പഠിക്കാനും കൂടുതൽ മനസിലാക്കാനും ചിത്രങ്ങളും ചാർട്ടുകളും വീഡിയോകളും ഉപയോഗിക്കാം. അശ്രദ്ധയുള്ള കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തക്കരീതിയിലുള്ള പരിശീലനങ്ങളും ആവശ്യമെങ്കിൽ മരുന്നും കൊടുക്കാവുന്നതാണ്. ഡെവെലപ്‌മെന്റൽ പീഡിയാട്രീഷ്യൻ, സൈക്കാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന
മൾട്ടിഡിസിപ്ലിനറി ടീമാണ് ഈ കുട്ടികളുടെ ചികിത്സാ ടീമിൽ ഉള്ളത്.
പഠന വൈകല്യമുള്ള കുട്ടികൾക്ക് CBSE/ISCE ബോർഡുകളിൽ ഗവൺമെന്റ് പല ഇളവുകളും നൽകിയിട്ടുണ്ട്. ഒന്നിലധികം ഭാഷ പഠിക്കുന്നത് അവർക്ക് നിർബന്ധമുള്ള കാര്യമല്ല. എഴുത്ത് പരീക്ഷയിൽ കേട്ടെഴുത്തുകാരെ (scribe) ഉപയോഗിക്കാം. അക്ഷരപിശകിനും വ്യാകരണ പിശകിനും മാർക്ക് കുറക്കാതെയുള്ള ഇളവുകളും, കണക്കിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് calculatar ഉപയോഗിക്കാനും, പരീക്ഷകൾക്ക് അധികം നേരം അനുവദിക്കാനും വകുപ്പുണ്ട്.പഠന വൈകല്യമുള്ള കുട്ടികളുടെ മറ്റു കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ അവരുടെ ആത്മവിശ്വാസം കൂട്ടുകയും വേണം.